ALCOHOLISM

ALCOHOLISM
REALISE, CONSULT, SOLVE

Sunday, February 2, 2014

മദ്യപാനം – മദ്യപാനികള്‍ അറിയേണ്ടതെല്ലാം PART-2

ഒന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മദ്യപാനത്തിന്റെ ചില സാങ്കേതിക വശങ്ങള്‍ 

പല തരത്തിലുള്ള രാസപ്രവര്തനങ്ങളിലൂടെയാണ് നമ്മുടെ തലച്ചോര്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളുമായി സംവദിക്കുന്നത് എന്ന് അറിയാമല്ലോ? ഇത്തരം സംവേതകരെ  NEUROTRANSMITTERS എന്ന് പറയുന്നു. മദ്യം ഇത്തരം രാസപ്രവര്തനങ്ങളെ താളം തെറ്റിച്ചു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കുന്നു. മദ്യത്തിന്റെ പ്രധാന ചേരുവയായ ETHANOL, പല പശകളിലും (Eg: FEVICOL) ഉപയോഗിക്കുന്നുണ്ട്. അതിന്റെ പ്രധാന ധര്‍മം ഒട്ടിച്ചു ചേര്‍ക്കേണ്ട വസ്തുക്കളിലെ തന്മാത്രകളെ വിഘടിപ്പിക്കുക എന്നതാണ്. മദ്യം നമ്മുടെ തലച്ചോറിലെ കോശങ്ങളില്‍ ചെയ്യുന്നതും ഇതേ പ്രവൃത്തിയാണ്‌. മദ്യത്തിന്റെ രാസപ്രവര്‍ത്തനം കേന്ദ്ര നാഡീവ്യൂഹം ഉള്‍പ്പടെ ഒരുമാതിരിപ്പെട്ട എല്ലാ കോശങ്ങളെയും ബാധിക്കുന്നുണ്ട്. ദീര്‍ഘകാല മദ്യ ഉപഭോഗം നമ്മുടെ തലച്ചോറിനെ അതുമായി പൊരുത്തപ്പെട്ടു പോകുന്ന ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. അതുകൊണ്ടാണ് ഒരു ദീര്‍ഘകാല മദ്യ ഉപഭോക്താവിനു പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോള്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ (ALCOHOL WITHDRAWAL SYNDROME) ഉണ്ടാകുന്നത്. ഇതിന്റെ വിശദമായ വിവരങ്ങള്‍ പിന്നീട് എഴുതാം.

മദ്യം എന്നത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ കൂടെ നിന്ന് ചതിക്കുന്ന, എന്നാല്‍ ആ ചതി നമ്മെ കൊണ്ട് വളരെ വൈകി മാത്രം മനസിലാക്കിപ്പിക്കുന്ന ഒരു സുഹൃത്തിനെ പോലെയാണ്. പല മോഹന വാഗ്ദാനങ്ങളും നല്‍കിയാണ്‌ നമ്മളിലേക്ക് അവന്‍ കടന്നു വരുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ വാഗ്ദാനങ്ങള്‍ ഒരിക്കലും പാലിക്കപ്പെടില്ല എന്ന് മാത്രം.

ഒരിക്കല്‍ ഒരു DE-ADDICTION  കേന്ദ്രത്തില്‍ വെച്ച് (ആ അനുഭവം പിന്നീടൊരിക്കല്‍ പറയാം) പരിചയപ്പെട്ട ഒരു അന്തേവാസി (സുഹൃത്തെന്നോ സഹ-രോഗിയെന്നോ നിങ്ങളുടെ മനോധര്‍മം പോലെ വിചാരിക്കാം) പറഞ്ഞത് ഞാന്‍ ഈയിടെ ഓര്‍ത്തു. “മദ്യം ഒരു കൊള്ള പലിശക്കാരന്റെ പോലെയാണ്. ഒരു സമയത്ത് വേണ്ടത് തന്നു, പക്ഷെ പലിശ ഞാന്‍ ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണ്‌. മദ്യം എന്നോട് കള്ളം പറഞ്ഞു. ഞാന്‍ ഇന്ന് അതിനെ വെറുക്കുന്നു.” പലപ്പോഴും ആളുകള്‍ മദ്യപിക്കുന്നത് ഒരു ചെറിയ സുഖത്തിനു വേണ്ടിയോ, പ്രശ്നങ്ങളില്‍ നിന്നുള്ള താല്‍ക്കാലികമായ ഒരു ഒളിച്ചോട്ടത്തിന് വേണ്ടിയോ അതുമല്ലെങ്കില്‍ ഒരു മാനസിക ഉത്തേജനത്തിന് വേണ്ടിയോ ആണ്. തീര്‍ച്ചയായും കുറച്ചു നാളത്തേക്ക് മദ്യം അത് പ്രദാനം ചെയ്യുകയും ചെയ്യും. BUT THE LAW OF DIMINISHING RETURNS KICKS IN.


മദ്യം തലച്ചോറിനെ എങ്ങിനെ ബാധിക്കുന്നു?

ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ NEUROTRANSMITTERS  എന്ന സന്ദേശവാഹകരുടെ ദൗത്യം ആണ് മദ്യം വഴിതിരിച്ചു വിടുന്നത്. NEUROTRANSMITTER എന്ന സന്ദേശവാഹകരെ INHIBITORY NEUROTRANSMITTERS എന്നും EXCITATORY  NEUROTRANSMITTERS  എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. സാധാരണ അവസ്ഥയില്‍ ഇവ രണ്ടും തമ്മില്‍ ഒരു സന്തുലനം നിലനില്‍ക്കുന്നു. ഇതിനു പകരം ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ് മദ്യം ചെയ്യുന്നത്. തലച്ചോറിന്റെ ഒരു സന്ദേശം വഴി ഒരു കോശത്തെ അല്ലെങ്കില്‍ കോശങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണ് EXCITATORY NEUROTRANSMITTER  ചെയ്യുന്നത്. ഇതിനു നേരെ വിപരീതമാണ്  INHIBITORY NEUROTRANSMITTER  ചെയ്യുന്നത്.




ചെറിയ കാലയളവിലുള്ള മദ്യപാനം (SHORT TERM ALCOHOL USE)  EXCITATORY NEUROTRANSMITTER ന്‍റെ പ്രവര്‍ത്തനക്ഷമത  കുറക്കുകയും INHIBITORY NEUROTRANSMITTER ന്‍റെ പ്രവര്‍ത്തനക്ഷമത കൂട്ടുകയും ചെയ്യും. ചെറിയ കാലയളവിലുള്ള മദ്യപാനം ഒരു DEPRESSANT EFFECT  സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് സംസാരം കുഴയുകയും, ചേഷ്ടകള്‍ വ്യതാസപ്പെടുകയും പെട്ടെന്നുള്ള പ്രതികരണ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നത് . പക്ഷെ അതെ സമയം തന്നെ EUPHORIA  പോലെയുള്ള ഒരു സന്തോഷകരമായ വികാരം അത് സൃഷ്ടിക്കുന്നുമുണ്ട്. 

പക്ഷെ ദീര്‍ഘകാല മദ്യ ഉപയോഗം ഈ അസന്തുലിതാവസ്ഥയെ തരണം ചെയ്യാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ഇത് തലച്ചോറിനെ ഒരു തരം TOLERANCE ലേക്ക് നയിക്കുന്നു. EUPHORIA  പോലെയുള്ള അവസ്ഥ സൃഷ്ടിക്കാന്‍ കൂടിയ അളവില്‍ മദ്യം ആവശ്യമായി വരുന്നു.  ഈ  TOLERANCE  ആണ് കാലം ചെല്ലുമ്പോള്‍ മദ്യാസക്തി അഥവാ ALCOHOLIC ADDICTION  ആയി രൂപാന്തരപ്പെടുന്നത്.


പല കാരണങ്ങള്‍ കൊണ്ട് ഒരു വ്യക്തി മദ്യപാനി ആയി മാറാം. ജനിതക വൈകല്യം അതില്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതിനെ കുറിച്ച ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജീനുകള്‍ ഇതില്‍ വഹിക്കുന്ന പങ്ക് വളരെ കുഴഞ്ഞുമറിഞ്ഞതാണ്. പക്ഷെ ജനിതക വൈകല്യം ഒന്ന് കൊണ്ട് മാത്രമല്ല ഒരാള്‍ മദ്യപാനി ആകുന്നത്. ചുറ്റുപാട്, വ്യക്തിത്വം, കുടുംബ പശ്ചാത്തലം, മാനസിക പിരിമുറുക്കങ്ങള്‍ മുതലായവ ഇതില്‍ വഹിക്കുന്ന പങ്കും വളരെ വളരെ വലുതാണ്.    
മദ്യപാനം – മദ്യപാനികള്‍ അറിയേണ്ടതെല്ലാം
(കുറച്ചു കുറയും!!!) PART-1

"Alcoholism is a broad term for problems with alcohol, and is generally used to mean compulsive and uncontrolled consumption of alcoholic beverages, usually to the detriment of the drinker's health, personal relationships, and social standing. It is medically considered a disease, specifically an addictive illness."

മുകളില്‍ കൊടുത്തിരിക്കുന്നത് ‘ALCOHOLISM എന്ന് രോഗമായി മെഡിക്കല്‍ പ്രോഫെഷനല്‍സ് കണക്കാക്കുന്ന അവസ്ഥക്ക് വികിപീഡിയ നല്‍കിയിരിക്കുന്ന ഒരു നിര്‍വചനമാണ്. ഈ അവസ്ഥയെ ലളിതമായി രണ്ടായി തരംതിരിച്ചിരിക്കുന്നു.

1.      ALCOHOL ABUSE: വരും വരായ്കകള്‍ അറിഞ്ഞുകൊണ്ട് തന്നെ വീണ്ടും വീണ്ടും മദ്യപിക്കുന്ന അവസ്ഥ.

2.   ALCOHOL DEPENDENCE: ശാരീരികവും മാനസികവുമായി മദ്യത്തിനു പൂര്‍ണമായും കീഴ്പ്പെട്ട അവസ്ഥ.

?      നിങ്ങള്‍ ഒരു മദ്യാസക്തനാണോ?




താഴെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം YES എന്നാണെങ്കില്‍ താങ്കള്‍ക്ക് മദ്യപാന സംബന്ധമായ പ്രശ്നങ്ങളോ (PROBLEM DRINKING)  അല്ലെങ്കില്‍ അമിത മദ്യപാനാസക്തിയോ (ALCOHOLISM) ഉണ്ട് എന്ന് ഉറപ്പിക്കാം. (പലരും ഇത് സമ്മതിച്ചു തരില്ല എങ്കില്‍ പോലും!!!).

1. എപ്പോള്‍ കുടിക്കുന്നു അല്ലെങ്കില്‍ എത്ര കുടിക്കുന്നു എന്ന കാര്യത്തില്‍ നിങ്ങള്‍ക്കു നിയന്ത്രണം കുറവാണ് അല്ലെങ്കില്‍ തീരെ ഇല്ല.

2.      നിര്‍ത്താന്‍ പലവട്ടം ശ്രമിച്ചു പക്ഷെ കഴിയുന്നില്ല.

3. മദ്യപാനം നിര്‍ത്താന്‍ ശ്രമിച്ചപ്പോഴെല്ലാം താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണപ്പെടുന്നു.

·        വിറയല്‍
·        അകാരണമായ ആകാംക്ഷ
·        പലതിനോടും വെറുപ്പ്‌
·        താളം തെറ്റുന്ന ഹൃദയസ്പന്ദനം (NORMALLY INCREASES)
·        മനംപിരട്ടല്‍
·        അമിതമായ വിയര്‍പ്പ്
·        ഉറക്കക്കുറവ്
·        പെട്ടെന്നുള്ള ബോധക്ഷയം

4. മദ്യപിച്ചു പല കാര്യങ്ങളും അപകടകരമായ രീതിയില്‍ പലവട്ടം  ചെയ്തിരിക്കുന്നു. (Eg: DRIVING, SWIMMING, OPERATING MACHINERY AND EVEN UNSAFE SEX)

5.  മദ്യത്തിനു നിങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പ്രാഭാവം കുറഞ്ഞിരിക്കുന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൂടിയ അളവില്‍ മദ്യം ആവശ്യമായി വരുന്നു.

6.      പല പ്രാവശ്യം മദ്യപിച്ചു ഓര്‍മ നഷ്ടപ്പെട്ടിരിക്കുന്നു.

7. മദ്യപാനത്തിന്റെ HANGOVER കാരണം വരുമാനം നേടി തരുന്ന തൊഴില്‍ ഉള്‍പ്പടെയുള്ള പല ദൈനംദിന പ്രവൃത്തികളും ഒഴിവാക്കുന്നു.

8.  മദ്യപാനം മൂലം ശരീരത്തിന് (പ്രത്യേകിച്ച് പല ആന്തരിക അവയവങ്ങള്‍ക്കും) പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കിയിട്ടും വീണ്ടും മദ്യപാനം തുടരുന്നു.

9.  സാമൂഹിക, കുടുംബ ബന്ധങ്ങള്‍ തകരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും മദ്യപിക്കുന്നു.

10.   ഒറ്റക്കിരുന്നു മദ്യപിക്കുന്നു.

11.   അതിരാവിലെ തന്നെ മദ്യപിക്കാന്‍ തോന്നുന്നു അല്ലെങ്കില്‍ മദ്യപിക്കുന്നു.



മദ്യപാനത്തിന്റെ ചില സാങ്കേതിക വശങ്ങള്‍ 


ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍