മദ്യപാനം – മദ്യപാനികള്‍
അറിയേണ്ടതെല്ലാം
(കുറച്ചു കുറയും!!!) PART-1
"Alcoholism is a
broad term for problems with alcohol, and is generally used to mean compulsive and
uncontrolled consumption of alcoholic
beverages, usually to the
detriment of the drinker's health, personal relationships, and social standing.
It is medically considered a disease,
specifically an addictive illness."
മുകളില്‍ കൊടുത്തിരിക്കുന്നത് ‘ALCOHOLISM’ എന്ന് രോഗമായി മെഡിക്കല്‍
പ്രോഫെഷനല്‍സ് കണക്കാക്കുന്ന അവസ്ഥക്ക് വികിപീഡിയ നല്‍കിയിരിക്കുന്ന ഒരു നിര്‍വചനമാണ്.
ഈ അവസ്ഥയെ ലളിതമായി രണ്ടായി തരംതിരിച്ചിരിക്കുന്നു.
1. ALCOHOL ABUSE: വരും വരായ്കകള്‍ അറിഞ്ഞുകൊണ്ട് തന്നെ വീണ്ടും
വീണ്ടും മദ്യപിക്കുന്ന അവസ്ഥ.
2. ALCOHOL DEPENDENCE: ശാരീരികവും മാനസികവുമായി
മദ്യത്തിനു പൂര്‍ണമായും കീഴ്പ്പെട്ട അവസ്ഥ.
? നിങ്ങള്‍ ഒരു
മദ്യാസക്തനാണോ?
താഴെയുള്ള ചോദ്യങ്ങള്‍ക്കുള്ള
ഉത്തരം YES എന്നാണെങ്കില്‍ താങ്കള്‍ക്ക് മദ്യപാന സംബന്ധമായ പ്രശ്നങ്ങളോ
(PROBLEM
DRINKING) അല്ലെങ്കില്‍ അമിത
മദ്യപാനാസക്തിയോ (ALCOHOLISM) ഉണ്ട് എന്ന് ഉറപ്പിക്കാം. (പലരും ഇത് സമ്മതിച്ചു തരില്ല
എങ്കില്‍ പോലും!!!).
1. എപ്പോള്‍ കുടിക്കുന്നു അല്ലെങ്കില്‍ എത്ര കുടിക്കുന്നു എന്ന
കാര്യത്തില്‍ നിങ്ങള്‍ക്കു നിയന്ത്രണം കുറവാണ് അല്ലെങ്കില്‍ തീരെ ഇല്ല.
2.
നിര്‍ത്താന്‍ പലവട്ടം ശ്രമിച്ചു പക്ഷെ കഴിയുന്നില്ല.
3. മദ്യപാനം നിര്‍ത്താന്‍ ശ്രമിച്ചപ്പോഴെല്ലാം താഴെ പറയുന്ന
ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണപ്പെടുന്നു.
·
വിറയല്‍
·
അകാരണമായ ആകാംക്ഷ
·
പലതിനോടും വെറുപ്പ്
·
താളം തെറ്റുന്ന ഹൃദയസ്പന്ദനം (NORMALLY
INCREASES)
·
മനംപിരട്ടല്‍
·
അമിതമായ വിയര്‍പ്പ്
·
ഉറക്കക്കുറവ്
·
പെട്ടെന്നുള്ള ബോധക്ഷയം
4. മദ്യപിച്ചു പല കാര്യങ്ങളും അപകടകരമായ രീതിയില്‍ പലവട്ടം ചെയ്തിരിക്കുന്നു. (Eg: DRIVING, SWIMMING, OPERATING MACHINERY
AND EVEN UNSAFE SEX)
5. മദ്യത്തിനു നിങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പ്രാഭാവം
കുറഞ്ഞിരിക്കുന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൂടിയ അളവില്‍ മദ്യം ആവശ്യമായി
വരുന്നു.
6.
പല പ്രാവശ്യം മദ്യപിച്ചു ഓര്‍മ നഷ്ടപ്പെട്ടിരിക്കുന്നു.
7. മദ്യപാനത്തിന്റെ HANGOVER കാരണം വരുമാനം നേടി തരുന്ന
തൊഴില്‍ ഉള്‍പ്പടെയുള്ള പല ദൈനംദിന പ്രവൃത്തികളും ഒഴിവാക്കുന്നു.
8. മദ്യപാനം മൂലം ശരീരത്തിന് (പ്രത്യേകിച്ച് പല ആന്തരിക
അവയവങ്ങള്‍ക്കും) പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കിയിട്ടും വീണ്ടും മദ്യപാനം
തുടരുന്നു.
9. സാമൂഹിക, കുടുംബ ബന്ധങ്ങള്‍ തകരുന്നു എന്ന്
തിരിച്ചറിഞ്ഞിട്ടും വീണ്ടും മദ്യപിക്കുന്നു.
10. ഒറ്റക്കിരുന്നു
മദ്യപിക്കുന്നു.
11. അതിരാവിലെ തന്നെ
മദ്യപിക്കാന്‍ തോന്നുന്നു അല്ലെങ്കില്‍ മദ്യപിക്കുന്നു.
മദ്യപാനത്തിന്റെ ചില സാങ്കേതിക വശങ്ങള്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍


No comments:
Post a Comment